Wednesday 12 March 2014

അലഞ്ഞു തിരിഞ്ഞൊടുവിൽ വലിയൊരു
 ഭൂ പ്രദേശത്തെത്തിയിരിക്കുന്നു..
സാധ്യതകളാൽ ചുറ്റപ്പെട്ട തുരുത്ത്..
വരുമ്പോൾ കയറിയ 
സത്രങ്ങളിൽ ഒക്കെയും
വിശന്നു വലഞ്ഞവന്റെ നിലവിളികളും,
ചോരച്ച നാക്ക് നീട്ടി,തുറിച്ച കണ്ണുകളുള്ള,
ഇറച്ചി തീനികളുടെ കിതപ്പും
കാമനകൾ എണ്ണിത്തീർക്കുന്ന 
മുഷിഞ്ഞ കിടക്ക വിരികളും
നീരു വറ്റിയവളുടെ 
വരണ്ട ചിരികളും ഉണ്ടായിരുന്നു..
പുതിയ തുരുത്തിൽ 
സത്രങ്ങളുടെ എണ്ണം കുറവാണ്..
 വഴി തെറ്റാനുള്ള സാധ്യതകൾ ഒഴിവാക്കാൻ 
വഴികൾ വെട്ടാത്ത,
ചുവപ്പും നീലയും പിന്നെന്റെ ചിത്രത്തിലെ
സകല വർണങ്ങളും ചിതറിച്ചെടുത്തുണ്ടാക്കിയ

വലിയൊരു ഭൂ പ്രദേശം              

No comments:

Post a Comment