നീ പെയ്തു തിമിർക്കുകയാണ്...
അനാദിയായി...
ഇരുട്ടിലും വെളിച്ചങ്ങളിലും പെയ്തിറങ്ങാൻ...
കൂലം കുത്തി പതച്ചു പൊന്താൻ
പിന്നെയൊരു വേള
ഇലച്ചാർത്തുകളിൽ
വെമ്പി
എന്നിലേക്കൂർന്നു വീഴാൻ
നിനക്ക് പക്ഷെ ദിക്കുകൾ പൊട്ടുന്ന
അലർച്ചയോ
ആകാശം തുരക്കുന്ന തീപ്പൊരിയോ വേണ്ട..
നീ മഴയാണ്..
അരിച്ചിറങ്ങുമ്പോഴും
എന്റെ തൃഷ്ണകളെ
ചുട്ടു പൊള്ളിക്കുന്നവൾ
എന്നിലെ വരൾച്ചയിലേക്ക് പെയ്തൊഴിയാൻ
നിനക്ക്ഞാനൊരു ആകാശം തരട്ടെ..???
അതിൽ അവസാനിക്കാത്തൊരു മഴവില്ലും
അതിനു മുൻപ് ഞാനെന്റെ വേനലിനെ
അഴിച്ചു കളയട്ടെ..
Good
ReplyDelete