Wednesday 12 March 2014

എനിക്കായ് നീ നിന്റെ പ്രണയത്തെ
എന്റെ ശ്വാസത്തിൽ കുത്തി നിറച്ചു.
എന്റെ നീല ഞരമ്പുകളിൽ 
പതഞ്ഞു പൊന്തിയതൊക്കെയും
നിന്റെ ചുണ്ടിന്റെ ലഹരിയായിരുന്നു..
നീ തന്ന പ്രണയത്തിന്റെ ഉന്മാദത്തിൽ 
നുരഞ്ഞു പതയാൻ
വെമ്പി നില്ക്കുകയാണ്
ആഴിയിൽ മുങ്ങി ഊളിയിട്ടു പൊന്താൻ 
എനിക്ക് പക്ഷെ നിന്റെ 
ആത്മാവു വേണം

No comments:

Post a Comment