Wednesday 12 March 2014

ദാഹത്തിനിന്നൊരൽപ്പം ശമനമുണ്ട്..
നെഞ്ചിലിടം തന്നവന്റെ നിണമെടുത്ത്
അളന്നു കൊടുത്തപ്പോൾ..,
ഉറ്റവളുടെ നീരൂറ്റിക്കളഞ്ഞു 
ഇരുട്ടിന്റെ തെരുവിൽ
ഇറച്ചി കച്ചവടം നടത്തിയപ്പോൾ..,
ദാഹത്തിന്നൊരൽപ്പം കുറവുണ്ട്.
ലിംഗ വ്യവസ്ഥ തെറ്റിച്ചു പെറ്റ കുറ്റത്തിന്
കെട്ടുതാലിയറുത്തു കൊടുത്ത്
ഒരു റാക്ക് കുടിച്ചപ്പോൾ
 ശത്രുവിന്റെ ശത്രുവിനെ 
കസേരയിട്ടിരുത്തിയപ്പോൾ  
കരഞ്ഞ കുഞ്ഞിന്റെ വിശപ്പ്പൊത്താൻ
കൂടെ പോന്നവളുടെ മുലക്കണ്ണിൽ
ഒരുതുള്ളി കാഞ്ഞിരം തേച്ചപ്പോൾ
അടങ്ങാത്ത ദാഹത്തിനിന്നു കുറവുണ്ട്..
കൂടെ കിടന്നവൾക്ക്  തുണ്ട് കയറൊരു
വരണമാല്യമായ് കൊടുത്തപ്പോൾ,
അടക്കിയിട്ടും പൊന്തിവന്ന ദാഹവും പേറി
വരണ്ട  കണ്ണിലൊരു ചോദ്യമായി
അവളിറങ്ങിയപ്പോൾ
പശിയടങ്ങിയിട്ടും അടങ്ങാത്ത

ദാഹത്തിനിന്നൊരൽപ്പം ശമനമുണ്ട്..

No comments:

Post a Comment