Wednesday 12 March 2014

അണയാത്തൊരു തീ എരിഞ്ഞു പിടിച്ചിട്ടുണ്ട്...
സമരസപ്പെടാത്ത രണ്ടറ്റങ്ങളെ  പിണച്ചു
കെട്ടിയതിന്റെ  ഒരറ്റത്ത് തുടങ്ങി നീറി നീറി..
ഇന്ന് മുറ്റത്ത് നിറയെ മഴപ്പാറ്റകൾ
വീണു ചത്തിരുന്നു..
നിന്റെ മടക്കത്തിന്റെ അടയാളം..
എല്ലാം സാദ്ധ്യതകൾ തന്നെ..
നീ വരുമെന്ന് പറഞ്ഞത് മുതൽക്കു
പടിയിറക്കം വരേയ്ക്കും സാദ്ധ്യതകൾ..
വറ്റാതെ കിടപ്പുണ്ട് നീ പിടിച്ച
വിരൽത്തുമ്പിലൊരിത്തിരി  ചൂട്..  
  പതിച്ചു വച്ചിട്ടുണ്ട് ചില രേഖാ ചിത്രങ്ങൾ
മുൻപ്നീ തന്ന ചുവപ്പ്  നിറമുള്ള
കടലാസ്സു ചീന്തുകളിൽ...
വെള്ളക്കൈലേസ്സിൽ കരിമഷിക്കറുപ്പ്‌ 
പടർത്തി വച്ചിട്ടുണ്ട്
നിന്റെ ഇഷ്ട്ടങ്ങളിലേക്കെന്റെ
കണ്ണുനീരിനെ തുറന്നു വിടാൻ   
മാറ്റി വച്ചിട്ടുണ്ട് നിറം കെട്ടുപോയ
ഉടലിലൊരു തീ നാമ്പ്..
ഇലയിലെ അതിർവരമ്പ് മുറിച്ചു
നിന്റെ പൂർണ്ണതയിൽ എന്റെ
അപൂർണ്ണതകളെ  ഒളിപ്പിക്കാൻ..
പാളിപ്പടർന്ന് പിടിക്കും മുൻപ്
നിനക്കിറങ്ങിപ്പോകാം..
ഇരുളിൽ നിന്ന് പകലിലേയ്ക്കൊരു

വാതിൽ ഞാൻ മലർക്കെ തുറന്നിട്ടിട്ടുണ്ട്..      

No comments:

Post a Comment