Tuesday 11 March 2014

     നിന്റേത് 

നീട്ടി തുപ്പുക ഒരിക്കൽ കൂടി..
എന്റെ മുഖത്തു നോക്കി
കാർക്കിച്ചുറക്കെ തുപ്പുക
നെറ്റി ചുളിച്ചു പുരികം വളച്ചെന്നെ നോക്കി
മതിലരിക് ചേർന്ന് നടക്കുക..
ഭയക്കണ്ട..,
വിശക്കുമ്പോൾ വന്നു കെഞ്ചില്ല .
വയറ്റത്ത് കൊട്ടിപ്പാടി നിന്റെ 
ചെവിക്കല്ല് പൊട്ടിച്ചെടുക്കില്ല..
എന്നെ തല്ലിത്തല്ലി നിന്റെ കോപം തീർക്കാം..
ആവോളം തല്ലിത്തീർക്കുക 
തൊലി ചത്തവനാണ് ഞാൻ 
എനിക്ക് വേദനിക്കില്ല..
മറഞ്ഞു നിന്ന് പുലയാട്ടു പറയുക..
ഞാൻ കരയില്ല.. 
കണ്ണീരുണങ്ങി നെഞ്ച് കല്ലായ്പ്പോയതാണ്
ചോദ്യങ്ങളെറിഞ്ഞു കാത്തിരിക്കണ്ട..
തൊണ്ടക്കുഴി ഞാൻ അലമുറകൾ വച്ചടച്ചു..
മതി വരെ കുടിച്ചു വയററിയാതെ തിന്നു 
മതികെട്ടുറങ്ങിതലയുയർത്തി 
നീ നടന്നു നീങ്ങുക..
പത്തടി ദൂരെ എന്നെ കണ്ടാൽ 
മൂക്കു പൊത്തി
പുരികം ചുളിച്ചു  നടന്നെന്നെക്കടന്നു
നിനക്ക് പോകാം..
പരാതിക്കാരനല്ല ഞാൻ..
 മലം ചുമക്കുന്നവൻ..
ഉണ്ണാനറച്ച്‌..ഊട്ടിക്കാൻ  
നിന്റെ മലം ചുമക്കുന്ന തോട്ടി


No comments:

Post a Comment