Wednesday, 12 March 2014

നീ അമ്മയാണ്..
നിന്റെ കൈവഴികളിലൂടെ പതഞ്ഞൊഴുകാൻ
നിയോഗമുള്ളവൾ ഞാനും
നിന്റെ ആദിമധ്യാന്തങ്ങളിൽ 
ഉടലെടുത്തവസാനിക്കുന്നതിനും ഇടയിൽ
ഞാൻ  പല വഴികളിൽ പിരിയുന്നു..
അത് പല നിയോഗങ്ങളായി 
വീണ്ടും നിന്നിൽ പ്രാപിക്കുന്നു..
എന്റെ മജ്ജയാണ് ഇന്ന് ലോറികളിൽ
തലങ്ങും വിലങ്ങുമോടുന്നത്..
അതുകൊണ്ടാണ് നിന്റെ മക്കൾ സൗധങ്ങൾ
പണിഞ്ഞതിൽ അടയിരിക്കുന്നത്‌ ..
എന്റെ ചോരയാണ് മലിനമായത്
നിന്റെ മക്കൾ ഒഴുക്കിയ 
കൊടിയ വിഷം കൊണ്ട്..
ഇനി മരണമാണ്.. 
എന്നിലേക്കിനി   പെയ്തിറങ്ങാൻ
ഒരു  തുള്ളി പോലും ഇല്ലാത്തിടത്ത്..
നിന്റെ ഞരമ്പുകളുടെ അറ്റത്ത്

സ്വയം വരണ്ടുറഞ്ഞൊരു മരണം …             

No comments:

Post a Comment