Wednesday 12 March 2014

ചില കാത്തിരിപ്പുകൾ അങ്ങനെയാണ്..
ഒന്ന് കൈ തട്ടി വിളിക്കേണ്ട ദൂരത്തിരുന്നിട്ടും
 ഒരു ഹൃദയത്തുടിപ്പിൽ 
കേൾക്കുമെന്ന് തോന്നിയിട്ടും
 വലിയൊരു നിശബ്ദതയുടെ
കാവല്ക്കാരനായിപ്പോകുന്നു
കാത്തിരിപ്പുകൾ..
ചില കണ്ണുകൾ അങ്ങനെയാണ്
ഒരു കറുത്ത തുണി കൊണ്ട് മൂടും 
നിനക്ക് മുന്നിലേക്ക്ഒരു ലോകത്തെ
വളർത്താതിരിയ്ക്കാൻ..
ചില കാൽപ്പാടുകൾ അങ്ങനെയാണ്..
മായ്ക്കപ്പെടുമെന്നോർത്തു
പതിക്കാതെ പോകുന്ന
ചില കാൽപ്പാടുകൾ..
വിരലുകളെ പൊതിയാൻ നിന്ന
പൂഴിപ്പരപ്പിനെ പോലും
അതറിഞ്ഞില്ലെന്നു വരും   
ചില നഖ ക്ഷതങ്ങൾ അങ്ങനെയാണ്
ഉണക്കിയിട്ടും ഉണങ്ങാത്ത
അഴുകിയ വ്രണങ്ങളെ ഓർമിപ്പിച്ച്
പൂർവ്വകാലത്തെ അയവെട്ടി
അതങ്ങനെ കിടക്കും 
 

    

No comments:

Post a Comment