Thursday 13 March 2014

പുലർകാലേ തന്നെ ഒരുവന് എന്നെ അരാഷ്ട്രീയ വല്ക്കരിക്കണം..:/ മസ്സാക്ഷിക്കുത്തു തോന്നുന്നില്ലേ എന്ന് ചോദിക്കുന്നു.. സത്യം പറയാല്ലോ ഇപ്പൊ നല്ല മനസാക്ഷിക്കുത്തു തോന്നുന്നു..  നിന്റെ വിവരക്കേടോർത്തു മാത്രം നല്ല കുത്തുണ്ട്..  എന്റെ വ്യക്തിത്വം നില നിർത്താൻ ഒരു പാർട്ടിയുടേം ലേബൽ വേണ്ട എന്നാണു പുള്ളിയുടെ അഭിപ്രായം.. പാവത്തിന് അറിയില്ലല്ലോ ഞാനിന്നു ആരായിരിക്കുന്നുവോ അതിനു കാരണം ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനമാണെന്ന്... കണ്ടും കേട്ടും അറിഞ്ഞും പഠിച്ചും വളർന്നത്‌ വലിയൊരു കൂട്ടായ്മയിൽ ഒരുപാട് സഖാക്കളുടെ ഇടയിലാണെന്ന്.. ഇപ്പൊ ജീവിക്കുന്നതും ചങ്കൂറ്റവും നെഞ്ചുറപ്പും ഉള്ളവരുടെ കൂടെയാണെന്ന്.. പാവത്തിനെ Unfrnd ചെയ്തപ്പോഴാണെങ്കിലോ വല്ലാത്ത ആത്മരോഷം.. പണ്ടേ എന്നെ unfrnd ചെയ്യണം എന്നോർത്തതായിരുന്നൂത്രേ.. പറയണത് കേട്ടാ തോന്നും "പോകല്ലേ ചേട്ടാ.." ന്നു ഞാൻ കരഞ്ഞു പറഞ്ഞെന്ന്..  അല്ലേലും unfrnd ചെയ്യുമ്പോഴാ ചെലരുടെയൊക്കെ തനിനിറം പുറത്താവുക. ഒരൊറ്റ അപേക്ഷ മാത്രം എന്റെ വ്യക്തിത്വവും എന്റെ രാഷ്ട്രീയവും എന്റെ മാത്രം കാര്യമാണ്.. പിന്നെന്തിനാ ചേട്ടന്മാരെ വെറുതെ വന്നു എടങ്ങേറാക്കുന്നത് ..??? ഇങ്ങക്ക് വേറെ എന്തെല്ലാം പണീണ്ട് ശൈത്താമ്മാരെ...  ഇനീം മക്കാറാക്കിയാ ഉമ്മാണെ ഞമ്മള് പൊറുക്കൂലാ ട്ടാ..!!! — reading ഒരു മണ്ടന്റെ ഇലക്ഷൻ തന്ത്രങ്ങൾ.. (പക്ഷെ ഞമ്മള് വീഴൂല്ല മോനേ....!!!).

No comments:

Post a Comment