Wednesday 12 March 2014

ഞാനും നീയും നിറം വറ്റിപോയവരാണ് ..
തെളിഞ്ഞു തെളിഞ്ഞു കെട്ടുപോയ രണ്ടുപേർ..
കോടാനുകോടി ആകാശങ്ങൾ കെട്ടി
അവയ്ക്ക് നടുവിലിരുന്നു തലയറഞ്ഞു
ചിരിച്ചിരുന്നു ഒരിക്കൽ..
മരിയ്ക്കാത്ത..നടക്കുന്ന.. 
ചിരിക്കുന്ന ശവങ്ങളെ
കൊഞ്ഞനം കുത്തി രസിച്ചിരുന്നു..
ചുറ്റും കത്താതെ നില്ക്കുന്നവയ്ക്ക് നേരെയൊരു 
പുളിച്ച നോട്ടമയക്കാനും 
ധൃതിയായിരുന്നു..
 മുകളറ്റം വരെ കയറി ചെന്ന് 
മുനമ്പിൽ കയറികീഴ്പ്പോട്ടു നോക്കാനും 
തെളിയാത്ത ചിമ്മിനികളോട്
ഉറങ്ങരുതെന്ന് പറയാനും മത്സരിച്ച രണ്ടുപേർ 
നടന്നു കയറി കാലു മരച്ചു.. 
ചിരിച്ചു മറിഞ്ഞു തളർന്നപ്പോഴും
ശവങ്ങൾ നടന്നുകൊണ്ടിരുന്നു..
വറ്റിപ്പോയ കോടി നക്ഷത്രങ്ങൾക്കിടയിൽ
നിറം വറ്റി നീയും ഞാനുമുണ്ടോ എന്ന്

തിരഞ്ഞു കൊണ്ടിരിക്കുകയാണ് നമ്മളിപ്പോൾ    

No comments:

Post a Comment