Wednesday 12 March 2014

ഒരിറ്റു തുള്ളിയവിടെ കാണുന്നുണ്ട്
നേർത്ത ജലരേഖയ്ക്കൊടുവിലൊരു ബിന്ദു..
ഭൂതകാലത്തിന്റെ പുറന്തോടു 
തച്ചു പൊട്ടിച്ചപ്പോൾ
കിട്ടിയ ഉടലറ്റ ശിരസ്സുകൾക്കോരോന്നിനും
പേരു തിരയേണ്ടി വന്നു.
വല്ലാതെ നരച്ചു പോയ രണ്ടെണ്ണം..
ഞാൻ ഭ്രൂണമായ്വളർന്ന..
വരണ്ട നാക്കിൽ മുലപ്പാലു നനച്ച മാതൃത്വം..
കത്തുന്ന വയറിന്റെ ശാപം കേൾക്കാതിരിക്കാൻ
മുണ്ടിന്റെ കോന്തല വലിച്ചു മുറുക്കിയ..
എന്നിട്ടും പോരാഞ്ഞ് 
കഴുത്തിൽ മുറുക്കിയ പിതൃത്വം..
പിന്നെയുമുണ്ട്.. 
കൂടെ നടന്നെനിക്കു വിവരമുണ്ടാക്കാൻ നോക്കിയ..
 തോറ്റു മടങ്ങാത്ത തത്ത്വവാദി മാധവന്റെ,
ഇലഞ്ഞിക്കലെ മാവിന്റെ പൊത്തിൽ 
ഞാനെടുക്കാൻകടലാസു സൂക്ഷിച്ച 
നീണ്ടു മെലിഞ്ഞ...വലിയ മുടിപ്പിന്നലുകളുള്ള..
ഇനി മറവിയുടെ അറ്റത്തു ഞാൻ കോർത്തു കെട്ടിയ 
അവസാന ബിന്ദു..
എന്നെ ഞാനെന്നു കണ്ട... 
എന്റെ പ്രണയത്തെ ഉദരത്തിൽ പേറിയവളുടെ
 നിറം മങ്ങിയ രണ്ടു വരി..
"
ഒരിറ്റു തുള്ളിയവിടെ കാണുന്നുണ്ട്..
നേർത്ത ജലരേഖയ്ക്കൊടുവിലൊരു ബിന്ദു.."




No comments:

Post a Comment