Wednesday 12 March 2014

ent

ഇരുട്ടിന്റെ താഴ്വരകളിലേയ്ക്ക് 
ഒരു യാത്ര പോയിരുന്നെങ്കിൽ..
എന്നെ നിന്നിൽ നിന്നറ്റിച്ചു പോണം..
മണൽക്കാടുകളിൽ 
നിഴലുകൾ നഷ്ട്ടപ്പെട്ടു കൊണ്ടങ്ങനെ..
വയസറിയിക്കാത്ത 
മരുപ്പച്ചകളെ തേടണം..
ഉറഞ്ഞ മഞ്ഞു ഫലകങ്ങളിൽ 
നീ എനിക്ക് വേണ്ടി
മാറ്റി വച്ചവയെ കുറിക്കണം..
അരണ്ട രാത്രികളിൽ 
ഇലയനക്കം നഷ്ട്ടപ്പെട്ട ഒറ്റമരച്ചുവട്ടിൽ
പിറുപിറുപ്പുകൾ ഇല്ലാതെ കിടക്കണം..  
നിലാവിന്റെ തുടുപ്പും ചുവപ്പുമെടുത്ത്
കടലാഴത്തിൽ ഒളിപ്പിക്കണം..
ഹിമ കണത്തിനുള്ളിൽ നിക്ഷേപിക്കണം
നാളിതുവരെ കണ്ടു തീർത്ത 
കാഴ്ച്ചകളൊക്കെയും..
ഒറ്റവാതിൽ മാത്രമുള്ള
ഇരുണ്ട ഗർത്തങ്ങളൊന്നിൽ 
ഇറങ്ങിപ്പോകണം..
പോകും വഴിയാ ഒറ്റവാതിൽ അടയ്ക്കണം
സുദീർഘമായ അവസാന നെടുവീർപ്പു കൊണ്ട്                       

   

No comments:

Post a Comment