Wednesday, 12 March 2014

നമുക്കിടയിൽ വലിയൊരു വിടവുണ്ട്.
ഒരു നരച്ച പകലിന്റെ വിടവ്..
ഒരു രാത്രിദൂരം മതിയാകുമെനിയ്ക്ക്
ആ പഴമാങ്ങ രുചിക്കാൻ..
ഇരുണ്ട പത്തായപ്പുരയിൽ
ചങ്ങലയുടെ ഇഴയനക്കം കേൾക്കാൻ..
നീ ജീവിച്ചിരിക്കുന്നതിന്റെ 
ഏക അടയാളം..
കുളിപ്പുര മതിലിൽ പായലുമുറിച്ചെഴുതിയ
അക്ഷരങ്ങളിലേയ്ക്കും   
ഗുളികത്തറയിൽ ചിരട്ടയിലൊഴിച്ച ഇളംകള്ളു
നുണയാനും ഉപ്പിടാത്ത കടല കൊറിയ്ക്കാനും
ഈ വെയിലൊന്ന് ചാഞ്ഞാൽ മതിയാകും
തേനൊലിച്ച  വായിലെ പാൽമണത്തിലേയ്ക്കും
നെടുവീർപ്പുകൾ വിഴുങ്ങി 
നീയുണ്ടാക്കി നീട്ടിയ
എ ണ്ണിപ്പെറുക്കിയ വറ്റിലേയ്ക്കും
ആർത്തിയോടെ നോക്കാൻ 
വരണമെനിയ്ക്ക്       
അതിനു മുൻപ്..
നരച്ച പകലൊടുങ്ങും മുൻപ്
ഈ കറുത്ത കുപ്പായത്തിന്റെ കുടുക്കുകൾ
എനിക്ക് വലിച്ചു പൊട്ടിക്കണം


No comments:

Post a Comment