Wednesday 12 March 2014

ഒരു മണൽ തരിയോളം ചെറുതാകണം..
ഭൂമിയിൽ മുഖമമർത്തി കിടന്നു ഒരു വലിയ
ലോകത്തിന്റെ ഗന്ധമറിയണം..
വലിയ കടലിൽ ഒരു കുഞ്ഞു തിരയായി മാറണം..
 പതഞ്ഞു നുരഞ്ഞു കയറി 
വന്നപോലിറങ്ങിപ്പോകണം
പടർന്ന ശാഖികളിൽ 
ചെറിയൊരു ഇലയായി മാറണം..
 നൂറു മർമ്മരങ്ങൾക്കിടയിൽ 
സ്വയം നഷ്ട്ടപ്പെടാൻ..
വലിയ പൂവിന്റെ മുള്ളായി പിറക്കണം
കൊഴിഞ്ഞു വീഴും വരെ കാവൽ  നില്ക്കാൻ..
പെരുമഴപ്പെയ്ത്തിൽ ഒരു മഴത്തുള്ളിയാകണം
പെയ്തിറങ്ങിയകലങ്ങളിൽ 
ഒഴുകി മറയാൻ..
ഇരുട്ടിന്റെ തുണ്ടാകണം 
വലിയ സ്വപ്നങ്ങളുടെ
 കുഴിമാടം തുറന്നു പ്രതീക്ഷകളെ
ഉയിർത്തെഴുന്നേൽപ്പിക്കാൻ..
പിന്നെയൊരു എഴുത്താണിയാകണം
പുനർജ്ജനികൾ ഇല്ലാതിരിക്കാൻ

ഞാൻ വന്നു പോയതിന്റെ അടയാളം…

No comments:

Post a Comment