Wednesday, 12 March 2014

ഇരുണ്ട ആകാശച്ചുവട്ടിൽ പ്രളയമാണ്..
പട്ടിണി തിന്നു തീർത്ത 
അമ്മയുടെ കെട്ടു താലിയും
 മോചനം പാഷാണമാണെന്ന് നിലവിളിക്കുന്ന
അച്ഛന്റെ താരാട്ടും 
വിശപ്പ്മാറ്റി തന്ന
അനിയന്റെ കലമ്പലുകളും ചിരികളും.. 
തളർച്ച കൊന്നു തിന്ന വരണ്ട നാക്കിനു
പ്രണയം തൊട്ടു നനച്ച 
നിനക്കും ശേഷം
ആകാശച്ചുവട്ടിൽ പ്രളയമാണ്

No comments:

Post a Comment